ശ്രീകണ്ഠപുരം: സി.പി.ഐ ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം ബസ് സ്റ്റാൻ്റ് പരിസരത്ത് വച്ച് നടന്ന പരിപാടി അഡ്വ. എം. രാജീവൻ്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ കണ്ണൂർ ജില്ലാ എക്സികുട്ടീവ് അംഗം അഡ്വ. പി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. മധുസൂദനൻ, ടി.കെ. വത്സലൻ, സി. രവീന്ദ്രൻ, സണ്ണി തുണ്ടിയിൽ, പയ്യൻ ഷൈജു, ബിന്ദു സുനീഷ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പ്രകടനവും സംഘടിപ്പിച്ചു.