നാറാത്ത് : സനാതന ധർമ്മപാഠശാലയായ ചിദഗ്നിയുടെ ദീപാവലി ആഘോഷം കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുഴാതി സോമേശ്വരി ക്ഷേത്രം മാതൃ സമിതിയുടെ ലളിതാസഹസ്രനാമത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ശ്രീ ശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്തു.
തിരുവാതിരക്കളി, ഭരത നാട്യം, നാടോടി നൃത്തം, ഭക്തി ഗാനം, ഭജന, ലളിത സംഗീതം , മനോജ് പൊക്ക്യാരത്തും, ശ്രീപാർവ്വതി മനോജും ചേർന്നവതരിപ്പിച്ച താളമേളലയം തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് സംസ്കൃത സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടിയ കെ എ ഗായത്രിയെ ചടങ്ങിൽ ആദരിച്ചു
WE ONE KERALA
NM