2023 നവംബർ മാസത്തെ ഭണ്ഡാരമെണ്ണൽ പൂർത്തിയായപ്പോൾ ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽനിന്നും ലഭിച്ചത് നിരോധിച്ച നോട്ടുകളും. 2000,1000,500 തുടങ്ങിയ സംഖ്യകളുടെ നിരോധിച്ച നോട്ടുകളാണ് ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത്.ഇത്തരത്തിൽ മൊത്തം 2 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിച്ച നോട്ടുകളാണ് ഭണ്ഡാരത്തിനകത്ത് ഉണ്ടായിരുന്നത്. രണ്ടായിരം രൂപയുടെ 56 കറൻസിയും ആയിരം രൂപയുടെ 47 കറൻസിയും അഞ്ഞൂറിന്‍റെ 60 കറൻസിയും ഇത്തരത്തിൽ ലഭിച്ചു.ഭണ്ഡാരം എണ്ണുമ്പോൾ ഇത്തരത്തിൽ നിരോധിച്ച നോട്ടുകൾ ലഭിക്കുന്നത് പതിവാണ്. മുൻപും ഇത്തരത്തിലുള്ള ഒരുപാട് നോട്ടുകൾ എണ്ണലിനിടെ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം, അഞ്ചര കോടിയോളം രൂപയാണ് നവംബർ മാസത്തെ ഭണ്ഡാരമെണ്ണൽ കഴിഞ്ഞപ്പോൾ ക്ഷേത്രത്തിന് ലഭിച്ചത്. പണത്തിന് പുറമെ ഭക്തർ സ്വർണവും മറ്റും കാണിക്കയായി നൽകാറുണ്ട്. ഇത്തരത്തിൽ 2 കിലോയിലധികം സ്വർണവും ലഭിച്ചു. ഇതിനൊപ്പം തന്നെ 12 കിലോ 680 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.ക്ഷേത്രത്തിൽ മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ച ‘ ഇ ‘ ഭണ്ഡാര വരവിലും വർധനവുണ്ട്. ഒക്ടോബർ 9 മുതൽ നവംബർ 5 വരെയുള്ള കാലയളവിനിടെ 1 കോടി 76 ലക്ഷം രൂപയാണ് ഇത്തരത്തിൽ ക്ഷേത്രത്തിന് ലഭിച്ചത്.
Thursday, 16 November 2023
Home
Unlabelled
നിരോധിച്ച നോട്ടുകൾ കൊണ്ട് നിറഞ്ഞ് ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരം
നിരോധിച്ച നോട്ടുകൾ കൊണ്ട് നിറഞ്ഞ് ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരം
About We One Kerala
We One Kerala