മകരമാസ കർമ്മങ്ങൾക്കൊരുക്കമായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്നു മണിക്കാണ് നടതുറക്കൽ, ഉച്ചയ്ക്ക് ഒരു മണിക്ക് നടയടക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് നടതുറന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കും. പുലർച്ചെ മൂന്നര മുതൽ 7 മണി വരെയും ഏഴര മുതൽ 11 മണി വരെയും ആണ് നെയ്യഭിഷേകം. അമ്പതിനായിരത്തിൽ അധികം തീർത്ഥാടകരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ മല കയറിയ തീർഥാടകരും സന്നിധാനത്ത് തമ്പടിച്ച് വൃശ്ചിക പുലരിയിൽ അയ്യപ്പനെ കണ്ടു തൊഴുതാണ് മല ഇറങ്ങുക.
Thursday 16 November 2023
Home
Unlabelled
വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു
വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു
About We One Kerala
We One Kerala