ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധിക്കായുള്ള വാദം തുടരുന്നു. പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശക്തമായ വാദമാണ് കോടതിയില്‍ നടക്കുന്നത്.വധശിക്ഷയ്ക്ക് പര്യാപ്തമായ കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെയുള്ളതന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. സമാന കുറ്റത്തിന് വധശിക്ഷ വിധിച്ച കേസുകളെക്കുറിച്ച് പ്രോസിക്യൂഷൻ പ്രതിപാദിച്ചു. പ്രതിയ്ക്ക് 27 വയസാണെന്നുള്ളത് വധശിക്ഷ നൽകാൻ തടസമല്ല. 2018 ലാണ് ഇയാൾക്കെതിരെ ആദ്യ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്. ആ വർഷം ജനിച്ച മറ്റൊരു കുഞ്ഞിനെയാണ് ഇയാൾ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റകൃത്യം ആവർത്തിക്കില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.കുഞ്ഞിന്‍റെ നിഷ്ക്കളങ്കത മുതലെടുത്താണ് പ്രതി ക്രൂരകൃത്യം നിർവ്വഹിച്ചത്. വലിയ അളവിൽ മദ്യം നൽകി.അതിനാൽ കുഞ്ഞിന് കരയാൻ പോലും കഴിഞ്ഞില്ല. പീഡനത്തിനു ശേഷം അതിക്രൂരമായി കൊലപ്പെടുത്തി.മാലിന്യം തള്ളിയ ലാഘവത്തോടെയാണ് പ്രതി അവിടെ നിന്ന് മടങ്ങിയത്.കുറ്റബോധത്തിന്‍റെ ഒരു കണിക പോലും ഇന്നുവരെയും പ്രതി പ്രകടിപ്പിച്ചിട്ടില്ല. കുറ്റകൃത്യം സമൂഹത്തിന് ഏല്പിച്ച ആഘാതം വലുതാണ്. അതെത്തുടർന്നുണ്ടായ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. 100 ദിവസം കഴിഞ്ഞിട്ടും മാനസാന്തരം ഉണ്ടാകാത്ത പ്രതിയ്ക്ക് 20 വർഷം കഴിയുമ്പോൾ മാനസാന്തരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് തടവു വിധിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകലാവുമെന്നും പറഞ്ഞ പ്രോസിക്യൂഷന്‍ കുറ്റകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിച്ച് പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.അതേസമയം, ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപ് പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടൊ എന്ന കോടതിയുടെ ചോദ്യത്തിന് ഒപ്പമുള്ളവരെ വെറുതെ വിട്ടുവെന്നും അതിനാൽ തന്നെയും വെറുതെ വിടണമെന്നുമാണ് പ്രതി മറുപടി നല്‍കിയത്.
Wednesday 8 November 2023
Home
Unlabelled
ആലുവ കൊലപാതകം: പ്രതി കുഞ്ഞിന്‍റെ നിഷ്കളങ്കത മുതലെടുത്തു, മാലിന്യം തള്ളുന്ന ലാഘവത്തില്‍ മൃതദേഹം വലിച്ചെറിഞ്ഞു; പ്രോസിക്യൂഷന്‍
ആലുവ കൊലപാതകം: പ്രതി കുഞ്ഞിന്‍റെ നിഷ്കളങ്കത മുതലെടുത്തു, മാലിന്യം തള്ളുന്ന ലാഘവത്തില്‍ മൃതദേഹം വലിച്ചെറിഞ്ഞു; പ്രോസിക്യൂഷന്‍

About We One Kerala
We One Kerala