മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി കേരള പൊലീസ്. മൊബൈൽ ഫോൺ സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്നു പറഞ്ഞാണ് ബന്ധപെടുക. ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നമ്പറിലേയ്ക്കുള്ള സേവനങ്ങൾ നിർത്തേണ്ടി വരുന്നു എന്ന സന്ദേശം ലഭിക്കും.ഒരു “അസിസ്റ്റ് ആപ്പ്” ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോൺ റീചാർജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാർ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തുകയും പണം തട്ടുകയും ചെയ്യുന്നു.മൊബൈൽ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോൺ വഴി ബന്ധപെടാറില്ല. ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ വിവരം 1930 എന്ന സൈബർ പോലീസ് ഹെല്പ് ലൈൻ നമ്പറിൽ അറിയിക്കുക എന്നും കേരളാപൊലീസ് പങ്കുവെച്ച വീഡിയോ പോസ്റ്റിൽ വ്യക്തമാക്കി
Thursday 16 November 2023
Home
Unlabelled
മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പുമായി കേരള പൊലീസ്
മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പുമായി കേരള പൊലീസ്
About We One Kerala
We One Kerala