യൂത്ത് കോൺഗ്രസ് പുനസംഘടനയിലെ അതൃപ്തി ചർച്ച ചെയ്യാൻ ആലുവയിൽ എ ഗ്രൂപ്പ് യോഗം. ആലുവ വൈഎംസിഎ ഹാളിലാണ് യോഗം നടക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രഖ്യാപനത്തിൽ എ ഗ്രൂപ്പിനെ തഴഞ്ഞു എന്ന് യോഗത്തിൽ ആരോപണമുയർന്നു.എ ഗ്രൂപ്പിൻ്റെ കയ്യിലുണ്ടായിരുന്ന മണ്ഡലങ്ങൾ ഉൾപ്പെടെ ഐ ഗ്രൂപ്പ് പിടിച്ചെടുത്തു. ഏകപക്ഷീയമായാണ് നടപടി. എ ഗ്രൂപ്പിന്റെ 20 ഓളം മണ്ഡലങ്ങൾ നഷ്ടമായി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലും യോഗം അതൃപ്തി പ്രകടിപ്പിച്ചു. രണ്ടാം സ്ഥാനം കിട്ടിയ ആളെ പ്രസിഡൻ്റായി പ്രഖ്യാപിച്ചു എന്നും യോഗത്തിൽ ആരോപണമുയർന്നു.