ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറിന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടിരണ്ട് പി എസ് സി അംഗങ്ങളുടെ നിയമനവും ഗവര്‍ണര്‍ അംഗീകരിച്ചു. പ്രിന്‍സി കുര്യാക്കോസ്, ബാലഭാസ്‌കര്‍ എന്നിവരുടെ നിയമനത്തിനാണ് അനുമതി. അതേസമയം രണ്ട് അംഗങ്ങളുടെ നിയമന ശുപാര്‍ശ ഇപ്പോഴും അംഗീകരിച്ചിട്ടില്ല.സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിട്ടത്. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തതിനെതിരെ സിജെഐ ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു