'കേന്ദ്രത്തിന്‍റെ പിടിവാശിയിൽ മുട്ട് മടക്കാനാകില്ല,ബിജെപിയെ നോവിക്കുന്നത് കോൺഗ്രസിന് ഇഷ്ടമല്ല': മുഖ്യമന്ത്രി. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 19 November 2023

'കേന്ദ്രത്തിന്‍റെ പിടിവാശിയിൽ മുട്ട് മടക്കാനാകില്ല,ബിജെപിയെ നോവിക്കുന്നത് കോൺഗ്രസിന് ഇഷ്ടമല്ല': മുഖ്യമന്ത്രി.

 

കാസര്‍കോട്: കേന്ദ്രം സങ്കുചിത കക്ഷി രാഷ്ട്രീയം ഉപയോഗിക്കുകയാണെന്നും കേന്ദ്രത്തിന്‍റേത് കേരളത്തിലെ ജനങ്ങളോടുള്ള പക പോക്കലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ പ്രതിപക്ഷത് ഇരിക്കേണ്ട വരും. അതിന്റെ അർത്ഥം സർക്കാർ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആണെന്നല്ല. കേന്ദ്രം സഹായം നല്കാത്തത്തിൽ പ്രതിപക്ഷം ഒരക്ഷരം മിണ്ടിയില്ല.എന്താണ് പ്രതിപക്ഷം ബിജെപി ക്കെതിരെ ഒരക്ഷരം മിണ്ടാത്തത്.അർഹതപെട്ട സഹായം നിഷേധിക്കപെട്ടപ്പോൾ പ്രതിപക്ഷം വല്ലതും മിണ്ടിയോ?. ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചപ്പോൾ കേരളത്തിലെ പ്രതിപക്ഷ എംപിമാർ ഇതിനെതിരെ ശബ്ദം ഉയർത്തിയോ എന്നും പിണറായി വിജയന്‍ ചോദിച്ചു.എം പിമാരുടെ യോഗം വിളിച്ചു ധനമന്ത്രിയെ കാണാം എന്ന് വിചാരിച്ചു. പക്ഷെ നിവേദനത്തിൽ ഒപ്പിടാൻ പോലും അവർ തയ്യാറായില്ല. ബിജെപിയെ ചെറുതായി നോവിക്കുന്നത് പോലും കോൺഗ്രസിന് ഇഷ്ടമല്ല. കേന്ദ്രം തരാനുള്ളത് ദയാ വായ്പ് അല്ല. അർഹതപ്പെട്ടതാണ്. അത് പോലും തരുന്നില്ല. സംസ്ഥാനങ്ങളുടെ കാര്യത്തിൽ കേന്ദ്രം പ്രത്യേക സമീപനം സ്വീകരിക്കുന്നു. കേരളത്തെ മുന്നോട്ട് വിടില്ലെന്ന വാശിയാണ് കേന്ദ്ര ത്തിന്‍റെ ഈ നയങ്ങൾക്ക് മുന്നിൽ മുട്ട് മടക്കാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുൻ സർക്കാരിന്‍റെ അനുവദിച്ച പദ്ധതികൾ പലതും യഥാർഥ്യമാക്കാൻ കഴിഞ്ഞില്ല.മറ്റു സംസ്ഥാനങ്ങളിൽ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കി.ഇത് ആളുകളിൽ നിരാശ ഉണ്ടാക്കി. ഈ കാര്യമൊന്നും ആളുകൾ ഓർക്കരുതെന്നു ചിലർക്ക് നിർബന്ധമുണ്ട്. അതിനുള്ള ശ്രമങ്ങൾ അണ് അവർ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Post Top Ad