ഗുരുവായൂർപ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവത്തിന് ഇന്ന് അരങ്ങുണരും. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 7 November 2023

ഗുരുവായൂർപ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവത്തിന് ഇന്ന് അരങ്ങുണരും.


ഇനിയുള്ള 15 ദിനരാത്രങ്ങൾ ക്ഷേത്രനഗരിയിൽ കർണാടക സംഗീതം അലയടിക്കും.വൈകിട്ട് 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ചെമ്പൈ വൈദ്യ നാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ മധുരൈ ടി. എൻ. ശേഷഗോപാലന് ചടങ്ങിൽ മന്ത്രി സമ്മാനിക്കും. തുടർന്ന് പുരസ്കാര സ്വീകർത്താവിൻ്റെ സംഗീത കച്ചേരി അരങ്ങേറും.വ്യാഴാഴ്ച രാവിലെ ഏഴിന് ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന അഗ്നി തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ചെമ്പൈ സംഗീത മണ്ഡപത്തിൽ തെളിക്കുന്നതോടെ സംഗീതാർച്ചനയ്ക്ക് തുടക്കമാകും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈ ഗ്രാമത്തിൽ നിന്ന് നാളെ വൈകിട്ട് ഗുരുവായൂരിൽ എത്തിക്കും.ദേവസ്വം ഭരണ സമിതി അംഗങ്ങൾ തംബുരു സ്വീകരിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സ്ഥാപിക്കും. സംഗീ തോത്സവത്തിൽ മൂവായിരത്തിലേറെ പേർ ഇത്തവണ സംഗീതാർച്ചന നടത്തും.സംഗീതോൽസവത്തിൻ്റെ പ്രാരംഭമായി ദേശീയ സംഗീത സെമിനാർ നടന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,സി.മനോജ്, വി.ജി.രവീന്ദ്രൻ എന്നിവർ സന്നിഹിതരായി.ഡോ.എൻ. മിനി,അരുൺ രാമവർമ്മ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആനയടി പ്രസാദ് ,ഡോ.കെ.മണികണ്ഠൻ എന്നിവർ മോഡറേറ്ററായി. സംഗീത വിദ്യാർത്ഥികളും ഗവേഷകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.Post Top Ad