കായിക ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ വേൾഡ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയും. ഇന്ത്യയ്ക്ക് വേണ്ടി ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണം നേടിയ നീരജ് ഈ ഇനത്തിലെ ലോകചാമ്പ്യന്‍ കൂടിയാണ്. നീരജിന് പുറമേ യു.എസ്സിന്റെ ഷോട്ട് പുട്ട് താരം റയാന്‍ ക്രൗസര്‍, സ്വീഡന്റെ പോള്‍ വോള്‍ട്ട് താരം മോന്‍ഡോ ഡുപ്ലാന്റിസ്, കെനിയയുടെ മാരത്തണ്‍ ലോകചാമ്പ്യന്‍ കെല്‍വിന്‍ കിപ്റ്റം, യു.എസ്സിന്റെ അതിവേഗതാരം നോവ ലൈലെസ് എന്നിവരാണ് പട്ടികയിലുള്ളത്.വോട്ടിംഗ് നടത്തിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക. ഡിസംബർ 11 ന് ജേതാവിനെ പ്രഖ്യാപിക്കും. നീരജ് ഈ നേട്ടം കരസ്ഥമാക്കിയത് ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പുരസ്‌കാര ജേതാവായിരിക്കും അദ്ദേഹം. കഴിഞ്ഞ തവണ സ്വീഡന്റെ മോന്‍ഡോ ഡുപ്ലാന്റിസാണ് പുരസ്‌കാരം നേടിയത്.
Tuesday 14 November 2023
Home
Unlabelled
വേൾഡ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയും
വേൾഡ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയും
About We One Kerala
We One Kerala