കേരളത്തിന്റെ മഹോത്സവമായ കേരളീയത്തിന്റെ സമാപനവേദിയില്‍ ഒഴുകിയെത്തിയത് ജനസാഗരം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമാപന വേദിയില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വി ഡി സതീശനും സുധാകരനും ഉള്‍പ്പെടെ പ്രതിപക്ഷം ബഹിഷ്‌കരിച്ച കേരളീയത്തിലെ വലിയ ജനപങ്കാളിത്തത്തിലൂടെ, അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നാണംകെട്ടു. സമാപന വേദിയിലേക്ക് ഒഴുകിയെത്തിയ ജനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞു. ഇതോടെ ബഹിഷ്‌കരണ ആഹ്വാനം നല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവസ്ഥ വീണ്ടും ദയനീയമായി. കോണ്‍ഗ്രസിനെയും പ്രതിപക്ഷ നേതാവിനെയും ട്രോളി നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.