കണ്ണൂർ: ഒരുമാസത്തെ ഇടവേളക്ക് ശേഷം കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ നൈറ്റ് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. ആദ്യദിവസം തന്നെ ഇന്നലെ രാത്രി 11ന് രാജീവ് ഗാന്ധി റോഡിൽ അഴീക്കോട് സ്വദേശി റഹീസ് പി ടി പിയുടെ വീട്ടുമാലിന്യം തള്ളാൻ എത്തിയ സ്കൂട്ടർ ഉദ്യോഗസ്ഥർ കൈ യ്യോടെ പിടികൂടി പിഴയിടാക്കി. ക്ലീൻ സിറ്റി മാനേജർ ചുമതലയുള്ള എൻ. ഡി. അജിത്ത് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി അനുഷ്ക, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി ഹംസ, സന്തോഷ് തുളസി മന്ദിരം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പരിശോധന വരും ദിവസങ്ങളും തുടരുമെന്നും പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ അഡ്വഃ ടി ഒ മോഹനൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. പി. രാജേഷ്, കോർപ്പറേഷൻ സെക്രട്ടറി വിനു. സി. കുഞ്ഞപ്പൻ എന്നിവർ അറിയിച്ചു
Wednesday 15 November 2023
Home
Unlabelled
കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ നൈറ്റ് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു.
കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ നൈറ്റ് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു.

About We One Kerala
We One Kerala