സപ്ലൈകോയിലെ പതിമൂന്നിന അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് മറുപടിയുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ . പൊതുവിപണിയിലെ വിലക്കയറ്റം സപ്ലൈകോയിൽ ഉണ്ടാകില്ല. വില വർധന ഉടനെയില്ല. മന്ത്രി തലത്തിൽ ചർച്ചകൾ നടത്തും. വില വർധന ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്ന നിലപാട് ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.ഇടത് മുന്നണിയുടെ അംഗീകാരം ലഭിച്ചെങ്കിലും വര്‍ധനവ് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഭക്ഷ്യവകുപ്പ് ഇപ്പോള്‍ പറയുന്നില്ല. പൊതുവിപണിയിലെ സാഹചര്യം കൂടി കണക്കിലെടുത്താകും വിലവര്‍ധനവ്സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ഭക്ഷ്യവകുപ്പിന് കോടികള്‍ നല്‍കാനുണ്ട്. ഇത് യഥാസമയത്ത് ലഭിക്കാത്തത് മൂലം ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഭക്ഷ്യവകുപ്പ് നേരിടുന്നത്. ഇക്കാര്യം മന്ത്രി ജി.ആര്‍ അനില്‍ സമ്മതിക്കുന്നു.