നവകേരള സദസിന്റെ ബസ് തകരാറിലായി എന്ന വ്യാജ വാർത്തക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. NH 66 ആദ്യ റീച്ച് വർക്ക് കഴിഞ്ഞത് കാണാൻ വേണ്ടി ഇറങ്ങിയതോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് തകരാറിലായി എന്ന വാർത്ത വന്നത്. ബസ്സിൽ നിന്നും ഒരു ‘കാബിനറ്റ് സെൽഫി’ എന്ന തലക്കെട്ടോടു കൂടിയാണ് മന്ത്രി വാർത്ത പങ്കുവെച്ചത്. മഞ്ചേശ്വരം സ്വീകരണം കഴിഞ്ഞാൽ ആഡംബരം എന്ന് പ്രചരിപ്പിച്ച ബസ്സിലേക്ക് മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി ക്ഷണിച്ചിട്ടുള്ള കാര്യവും മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.ഇതിനോടകം നവകേരള സദസ് ബസിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ ആഡംബര ബസ് എന്ന് പ്രചരിപ്പിച്ച വാർത്തകൾക്ക് അന്ത്യം കുറിച്ചിരുന്നു. ഇതിനിടെയാണ് ബസ് തകരാറിലായി എന്ന രീതിയിൽ വാർത്ത പ്രചരിച്ചത് .
WE ONE KERALA
NM