ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ കൂവേരി കാട്ടാമ്പള്ളിക്കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. കിഫ്ബി ഫണ്ടില്‍ നിന്നും 25.99 കോടി രൂപ ചെലവിലാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്(കിഡ്ക്) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കിഡ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍ ടി ഗംഗാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷ എം മൈമൂനത്ത്, അംഗങ്ങളായ കെ വി രാഘവന്‍, സി പത്മനാഭന്‍, ടി പി ശ്രീജ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കൈപ്രത്ത്, കിഡ്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് കിനാത്തി, കെ വി സുകുമാരന്‍, കെ ബാലകൃഷ്ണന്‍, സൂര്യ സോമന്‍, തോമസ് പണാരപ്പാട്ടം, ഒ പി ഇബ്രാഹിംകുട്ടി മാസ്റ്റര്‍, ജോജി ആനിതോട്ടം തുടങ്ങിയവര്‍ പങ്കെടുത്തു.