ചെങ്ങളായി: സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മറ്റി അംഗവും സിഐടിയു നേതാവുമായിരുന്ന സി കെ കരുണാകരന്റെ പതിനാറാമത് അനുസ്മരണം ചെങ്ങളായിയില്‍ നടന്നു. ചെങ്ങളായി മുക്കാടത്ത് നിന്ന് ആരംഭിച്ച പ്രകടനവും പൊതുയോഗവും സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എ ജനാര്‍ദ്ദനനന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ അനില്‍കുമാര്‍ ആലത്തുപറമ്പ്, എം വേലായുധന്‍, പി പ്രകാശന്‍, കെ കെ രത്‌നകുമാരി, ചെങ്ങളായി ലോക്കല്‍ സെക്രട്ടറി പി വി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ പ്രഭാതഭേരിയും പതാക ഉയര്‍ത്തലും സ്മൃതി മണ്ഡപത്തില്‍ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് പതാക ഉയര്‍ത്തി. സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗം എം സി ഹരിദാസന്‍, ഇ വി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
WE ONE KERALA
AJ