നവംബർ 13 വാർത്തകളും വെടി ഒച്ചകളുമായി മാറുമ്പോൾ കണ്ണൂർ ജില്ലയിലെ ഉരുപ്പുംകുറ്റി 'ഞെട്ടിത്തൊട്ടിൽ' ലോക ശ്രെദ്ധ നേടി , മാവോയിസ്‌റ്റുകൾ ആയുധം എടുത്തു പോരാടാൻ തുടങ്ങി , വയനാടിന് പിന്നാലെ കണ്ണൂരും സായുധ പോരാട്ടത്തിന് തുടക്കം കുറിച്ചതോടെ ഏറെ ഭീതിയിലായി മലയോരം , തിങ്കളാഴ്ച രാവിലെ ഏകദേശം 10 മണിയോടെ പോലീസ് പട്രോളിങ് പാർട്ടിക്ക് നേരെ മാവോയിസ്റ് ആക്രമണം ഉണ്ടായതായി ആന്റി ടെററിസ്റ് സ്‌ക്വാഡ് ഡി.ഐ .ജി പുട്ട വിമലാദിത്യ ഇരിട്ടിയിൽ പറഞ്ഞു . വെടിവെപ്പുണ്ടായതോടെ പോലീസ് തിരിച്ചും വെടി വെച്ചതായും സംഘത്തിൽ 8 അംഗങ്ങൾ ഉണ്ടായതായും പുട്ട വിമലാദിത്യ പറഞ്ഞു. കരിക്കോട്ടക്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്തതായും ,തുടർ നടപടികൾ സ്വീകരിച്ചതായും പറഞ്ഞു. മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി അറിയില്ലെന്നും , സെർച്ച് നടത്തിയതായും ഇത് സംബന്ധിച്ചു വിവരങ്ങൾ ഒന്നും ലഭിച്ചില്ലെന്നും പറഞ്ഞു . ഇതുമായി ബന്ധപ്പെട്ട ഐ.പി.സി വകുപ്പുകളും , യൂ .എ .പി .എ വകുപ്പുകളും , ആംസ് ആക്ട് വകുപ്പുകൾ കേരള ഫോറസ്റ് ആക്ട് വകുപ്പുകളും ചേർത്ത് കേസെടുത്തതായും , നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും സേർച്ച് തുടരുന്നതായും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു ,രണ്ട് ക്യാമ്പ് ഷെഡ്‌ഡുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട് , പുട്ട വിമലാദിത്യയോടൊപ്പം , കണ്ണൂർ ഡി .ഐ.ജി.തോംസൺ ജോസഫ് , കണ്ണൂർ റൂറൽ എസ് .പി, എം. ഹേമലത , ഇരിട്ടി എ .എസ്.പി തപോഷ് ബസുമതാരി, കണ്ണൂർ സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ എന്നിവരും മാധ്യമ പ്രവർത്തകരോട് സംസാരിച്ചു , രക്ഷപെട്ട മാവോയിസ്റ്കളെ തിരയുന്ന പ്രവർത്തി രാത്രിയും തുടരുന്നുണ്ട് .
WE ONE KERALA
SBM