ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ യന്ത്രസാമഗ്രികൾ എത്തിക്കാൻ ശ്രമം. ഓഗർ ഡ്രില്ലിംഗ് മെഷീനുകൾ എത്തിക്കാനാണ് നീക്കം. രക്ഷാപ്രവർത്തനത്തിനിടെ 2 തൊഴിലാളികൾക്ക് പരിക്കേറ്റു.പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കം തുരക്കുന്നതിനുള്ള ഓഗർ ഡ്രില്ലിംഗ് മെഷീനുകൾ സ്ഥാപിക്കാൻ നിർമിച്ച പ്ലാറ്റ്‌ഫോം തകർന്നു. മണിക്കൂറുകൾ എടുത്താണ് രക്ഷാപ്രവർത്തകർ പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്. നിലവിൽ തകർന്ന പ്ലാറ്റ്ഫോം പൊളിച്ചുമാറ്റി പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ
WE ONE KERALA
SJ