സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചക്കട പൊഴിയൂർ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ് പറഞ്ഞു.പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് രാവിലെയാണ് പൊലീസ് ആസ്ഥാനത്തേക്ക് 112 എന്ന നമ്പറിലേക്ക് സന്ദേശമെത്തിയത്. ബോംബ് ഭീഷണി എത്തിയതോടെ പൊലീസ് ആസ്ഥാനത്ത് നിന്ന് കന്റോണ്‍മെന്റ് പൊലീസിന് സന്ദേശം കൈമാറി. സെക്രട്ടേറിയറ്റിലും പരിസരത്തും കന്റോണ്‍മെന്റ് പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.
Wednesday 8 November 2023
Home
Unlabelled
സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി; പ്രതിയെ കസ്റ്റഡിയിലെടുത്തു
സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി; പ്രതിയെ കസ്റ്റഡിയിലെടുത്തു

About We One Kerala
We One Kerala