മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കണ്ണൂര്‍ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി ജില്ലാ ട്രഷറിയുടെ നേതൃത്വത്തില്‍ ഇടപാടുകാരുടെ സംഗമം നടത്തി. കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. എ ഡി എം കെ കെ ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ട്രഷറിയുടെ മുഖച്ഛായ മാറിയെന്നും എല്ലാ ട്രഷറികളിലെയും ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്നും സംഗമം വിലയിരുത്തി. ട്രഷറി ഇടപാടുകാരായ പെന്‍ഷന്‍കാര്‍, ഡിഡിഒമാര്‍, മറ്റ് ഇടപാടുകാര്‍ ഉള്‍പ്പടെ 350 ഓളം പേര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസി. ജില്ലാ ട്രഷറി ഓഫീസര്‍മാരായ ടി വി തിലകന്‍, ഇ പി വിനോദ്, സബ് ട്രഷറി ഓഫീസര്‍ എം സീനത്ത്, സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി വി പി കിരണ്‍, സ്റ്റാമ്പ് ഡിപ്പോ ഓഫീസര്‍ രഘൂത്തമന്‍ ചന്ദ്രോത്ത്, ജൂനിയര്‍ സൂപ്രണ്ട് ടി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.