കണ്ണൂര്‍: കര്‍ഷക ആത്മഹത്യകളുടെ നാടായി കേരളം മാറുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്. ദൗത്യം എന്ന പേരില്‍ മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഡിസിസി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടികള്‍ പൊടിപൊടിച്ച് കേരളീയവും നവകേരള സദസുകളും സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരെ മറന്നിരിക്കുകയാണ്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് സര്‍ക്കാരാണ് തന്റെ മരണത്തിനുത്തരവാദിയെന്ന് കുറിപ്പെഴുതി ജീവനൊടുക്കിയ ആലപ്പുഴയിലെ പ്രസാദെന്ന കര്‍ഷകന്‍. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനോ പരിഹരിക്കുന്നതിനോ സര്‍ക്കാരിന് താല്‍പര്യമില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ബാങ്കുകള്‍ മുന്‍കൂറായി കര്‍ഷകര്‍ക്ക് നല്‍കുന്ന പണം വായ്പയായാണ് രേഖപ്പെടുത്തുന്നത്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം നല്‍കാത്തതിനാല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതായി രേഖപ്പെടുത്തുന്ന ഗുരുതരമായ അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ സബ്‌സിഡി സാധനങ്ങള്‍ക്കും വില കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ നോക്കുകുത്തിയായ അവസ്ഥയാണ്. പൊതുവിപണിയിലെ വില നിയന്ത്രിക്കാന്‍ ബാധ്യതപ്പെട്ട ഈ സ്ഥാപനം ഇപ്പോള്‍ വിപണിയിലെ വില കുതിച്ചു കയറാനാണ് വഴിയൊരുക്കുന്നതെന്നും ഇതിന്റെയൊക്കെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത് സാധാരണക്കാരായ വീട്ടമ്മമാരാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.നേതൃ പഠന ക്യാമ്പിൽ രമേശൻ കാവിൽ, ജിനു ജോൺ എന്നിവർ ക്ളാസ്സ് എടുത്തു . മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, നേതാക്കളായ വി വി പുരുഷോത്തമൻ , കെ സി മുഹമ്മദ് ഫൈസൽ, അമൃത രാമകൃഷ്ണൻ, രജിത്ത് നാറാത്ത് , ശ്യാമള ഇ പി, പ്രിയ ടി സി, ഉഷ അരവിന്ദ് ,ചന്ദ്രിക പി വി, പുഷ്പജ, ശർമിള, പുഷ്പ, ഉഷാകുമാരി, മോഹിനി, പത്മജ തുടങ്ങിയവർ എന്നിവർ സംസാരിച്ചു.
We one kerala
Aj