പാലക്കാട്: ഷൊര്‍ണ്ണൂരിലുണ്ടായ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങള്‍. പ്രദേശത്തെ 60 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഇടിമിന്നലോടെ ശക്തമായി കാറ്റ് ആഞ്ഞ് വീശുകയായിരുന്നു. നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു വീണു. ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം.