ഇരിട്ടി ടൗണിലെ വിവ ജ്വല്ലറിയിൽ സ്വർണ്ണക്കവർച്ച നടത്തിയ തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മസ്റപ്പാസിനെ ( 20 )തമിഴ്നാട്ടിൽ വച്ച് പിടികൂടിയത്.ഇരിട്ടി എസ് എച്ച് ഒ കെ.ജെ വിനോയിയും എസ്.ഐ വിപിന്റെയും നേതൃത്വത്തിൽ സ്ക്വാഡംഗങ്ങളായ എസ് ഐ നാസർ പൊയിലൻ സിവിൽ പോലീസ് ഓഫീസർമാരായ ഇരിട്ടി സ്റ്റേഷനിലെ ഷിജോയ്, പ്രകാശൻ, പ്രവീൺ, ആറളം സ്റ്റേഷനിലെ ജയദേവൻ എന്നിവർ ചേർന്ന് പ്രതിയെ കൃഷ്ണഗിരിയിലെ ജയദേവി എന്ന സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു.പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 8 ന് വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് തന്നെ പുൽപ്പള്ളിയിലെ കടയിൽ കയറി കടയിൽ കയറി കച്ചവടക്കാരനെ തലക്കടിച്ച് ബോധം കെടുത്തിയ ശേഷം 50000 രൂപ കവരുകയും എടുരിലെ ആനി ജ്വല്ലറിയിലും ശ്രമം നടത്തിയിരുന്നു.
we one kerala
SJ