സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട്ട് നടക്കും. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി, പൊരുതുന്ന പലസ്തീന് കേരളത്തിന്റെ പിന്തുണയാകും.പലസ്തീൻ വിമോചന നായകൻ യാസർ അറാഫത്തിന്റെ ചരമവാർഷിക ദിനത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. യാസർ അറഫാത്ത് നഗറിലേക്ക് മനുഷ്യസ്‌നേഹികൾ ഒഴുകിയെത്തുമെന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ.മതസാമുദായിക നേതാക്കൾ, മന്ത്രിമാർ, സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ എന്നിവർ റാലിയെ അഭിസംബോധന ചെയ്യും. റാലിയിൽ കെ.ടി കുഞ്ഞിക്കണ്ണൻ എഴുതിയ ‘പലസ്തീൻ; രാജ്യം അപഹരിക്കപ്പെട്ട ജനത’ എന്ന പുസ്തകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്യും.
Friday 10 November 2023
Home
Unlabelled
സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്
സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്

About We One Kerala
We One Kerala