മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്നു കലാഭവൻ ഹനീഫ്. മുപ്പത് വർഷത്തോളമായി മിമിക്രി രംഗത്തും സിനിമാ മേഖലയിലും ഹനീഫ് സ്ഥിര സാന്നിധ്യമായിരുന്നു. ഇരുനൂറിലധികം സിനിമകളിൽ വിവിധ വേഷങ്ങളിൽ ഹനീഫ് എത്തിയിരുന്നു. അകാലത്തിൽ മരണം കവർന്നെടുത്തെങ്കിലും അദ്ദേഹം ചെയ്തുവെച്ച കഥാപാത്രങ്ങളും മറ്റും എന്നും പ്രേക്ഷകരുടെ ഓർമ്മകളിൽ നിലനിൽക്കും.നടന്റെ മരണവാർത്ത ഏറെ ദുഃഖത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ മുൻകാല അഭിമുഖങ്ങളും സ്റ്റേജ് പരിപാടികളൂം മറ്റും വീണ്ടും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ പ്രമുഖ ചാനലിൽ ഒരു പരിപാടിക്കിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മമ്മൂട്ടി ചിത്രം കമ്മത്ത് ആൻഡ് കമ്മത്തിൽ അവർ സംസാരിക്കുന്ന ഭാഷ പറഞ്ഞുകൊടുത്തത് താനാണ് എന്നാണ് കലാഭവൻ ഹനീഫ് പറഞ്ഞത്. കമ്മത്ത് ആൻഡ് കമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്നെ അവർ സംസാരിക്കുന്ന ഭാഷയാണ്. അതുകൊണ്ട് തന്നെ ആ ക്രെഡിറ്റ് കലാഭവൻ ഹനീഫ്ക്കയ്ക്ക് ഇരിക്കട്ടെ