ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് മൂലം ഇടുക്കി അടിമാലിയില്‍ ഭിക്ഷയാചിച്ച അമ്മമാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. അവർക്ക് മുടങ്ങിയ പെൻഷൻ തുകയ്ക്ക് തത്തുല്യമായ പണവും ഭക്ഷ്യക്കിറ്റും നല്കിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾ ന്യായികരണമാകുമ്പോൾ, ഞങ്ങൾ സാന്ത്വനമാകുന്നുവെന്നും അദ്ദേഹം കുറിച്ചു.സർക്കാർ ധൂർത്ത് കാരണം ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ജീവിക്കാൻ നിവർത്തിയില്ലാതെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച രണ്ട് അമ്മമാരുടെ വാർത്ത നമ്മൾ രാവിലെ മുതൽ കാണുന്നു. വൈകുന്നേരം DYFI നേതാവ് ആ രണ്ട് അമ്മമാർക്കൊപ്പം ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത് അവരെ തർക്കിച്ച് തോൽപ്പിക്കുവാൻ നോക്കുന്നു.എന്നിട്ടും മതി വരാതെ ആ DYFI നേതാവ് ആ അമ്മമാരെ ചർച്ചയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ DYFI നേതാവ് ചർച്ചയിൽ നിന്ന് പോലും ഒഴിവാക്കിച്ച ആ അമ്മമാരെ ചേർത്ത് പിടിച്ച് യൂത്ത് കോൺഗ്രസ്സ് , അവർക്ക് മുടങ്ങിയ പെൻഷൻ തുകയ്ക്ക് തത്തുല്യമായ പണവും ഭക്ഷ്യക്കിറ്റും നല്കി. നിങ്ങൾ ന്യായികരണമാകുമ്പോൾ, ഞങ്ങൾ സാന്ത്വനമാകുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു
WE ONE KERALA
NM