ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഞ്ച് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ്. ഓപ്പറേഷൻ അന്തിമഘട്ടത്തിലാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഡി.എച്ച് പോറ ഏരിയയിലെ സാംനോ മേഖലയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടൽ .സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിൾസ്, 9 പാരാ (എലൈറ്റ് സ്‌പെഷ്യൽ ഫോഴ്സ് യൂണിറ്റ്), പൊലീസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ് ഭീകരർക്കെതിരായ ഓപ്പറേഷനിൽ പങ്കെടുക്കുന്നത്. ഇന്നലെ രാത്രിയോടെ സുരക്ഷാസേന ഭീകരരെ വളഞ്ഞിരുന്നു.ഇന്നലെ രാത്രി വൈകി ഓപ്പറേഷൻ അവസാനിപ്പിച്ച സംഘം വെള്ളിയാഴ്ച പുലർച്ചെയോടെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും കുറ്റകരമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
Thursday 16 November 2023
കുൽഗാം ഏറ്റുമുട്ടൽ: അഞ്ച് ഭീകരരെ വധിച്ച് സൈന്യം
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഞ്ച് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ്. ഓപ്പറേഷൻ അന്തിമഘട്ടത്തിലാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഡി.എച്ച് പോറ ഏരിയയിലെ സാംനോ മേഖലയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടൽ .സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിൾസ്, 9 പാരാ (എലൈറ്റ് സ്‌പെഷ്യൽ ഫോഴ്സ് യൂണിറ്റ്), പൊലീസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ് ഭീകരർക്കെതിരായ ഓപ്പറേഷനിൽ പങ്കെടുക്കുന്നത്. ഇന്നലെ രാത്രിയോടെ സുരക്ഷാസേന ഭീകരരെ വളഞ്ഞിരുന്നു.ഇന്നലെ രാത്രി വൈകി ഓപ്പറേഷൻ അവസാനിപ്പിച്ച സംഘം വെള്ളിയാഴ്ച പുലർച്ചെയോടെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും കുറ്റകരമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
Tags
# . NEWS kannur kerala

About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala