റിയാദ്: കിഴക്കൻ സൗദിയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു. മലപ്പുറം മാളിയേക്കൽ സ്വദേശി റഷീദ് കുഞ്ഞിമൊയ്‌ദീൻ എന്ന കരുവാടൻ അബ്ദുൽ റസാഖ് (50) ആണ് മരിച്ചത്. ജുബൈലിലെ താമസസ്ഥലത്ത് വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു റസാഖ്. മാളിയേക്കൽ വെൽഫെയർ അസോസിയേഷന്‍റെ (മവാസ) സൗദി കോഓഡിനേറ്ററായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. മാതാവ്: ഖദീജ, ഭാര്യ: അഫീറ, മക്കൾ: മുഹമ്മദ് അഫ്രാസ്, മുഹമ്മദ് അൻഫാസ്, അസ്ഫാർ, സഹോദരങ്ങൾ: നസീമ, അബ്ദുൽ മജീദ്, അബ്ദുൽ മുനീർ.
WE ONE KERALA
SJ