ആലുവയിൽ അസഫാക്ക് ആലം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയെ കുടുംബത്തെ പണം തട്ടിയ സംഭവത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് പൊലീസ്. പണം തട്ടിയ വനിതാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ ചൂർണിക്കര പഞ്ചായത്ത് ഉൾപ്പെടെ പരാതി നൽകുമെന്ന് അറിയിച്ചെങ്കിലും ഡിസിസി ആയിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.പണം തിരിച്ചു കിട്ടിയതിനാൽ പരാതി ഇല്ലെന്ന നിലപാടിലാണ് പെൺകുട്ടിയുടെ കുടുംബം. എന്നാൽ പണം തട്ടിയെടുത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്തത്തിന് ആകെ നാണക്കേടായ സംഭവത്തിൽ കോൺഗ്രസ് സെക്രട്ടറി ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തിരുന്നു. പണം തട്ടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. നീതീകരിക്കാനാകാത്ത തെറ്റ് എന്ന് ആലുവ എംഎൽഎ അൻവർ സാദത്തും പ്രതികരിച്ചു. സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഹസീനയുടെ ഭർത്താവ് മുനീറാണ് കുടുംബത്തെ കബളിപ്പിച്ച് 1,20,000 രൂപ തട്ടിയെടുത്തത്ഭർത്താവ് പണം കൈപ്പറ്റിയത് അറിഞ്ഞിട്ടും പൊതുപ്രവർത്തക എന്ന നിലയിൽ ഇടപെടാത്തത്തിന്റെ പേരിലാണ് മഹിളാ കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഹസീന മുനീറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ പണം തിരികെ നൽകി മുനീർ തടിയൂരി. പണം ലഭിച്ചതിനാൽ പരാതിയുമായി മുന്നോട്ടു പോകാൻ ഇല്ലെന്നാണ് കുടുംബത്തിന് നിലപാട്. വിഷയം പരിശോധിക്കുമെന്ന് എറണാകുളം റൂറൽ എസ് പി വ്യക്തമാക്കി
Thursday 16 November 2023
Home
Unlabelled
ആലുവയിൽ പെൺകുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവം; പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് പൊലീസ്
ആലുവയിൽ പെൺകുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവം; പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് പൊലീസ്

About We One Kerala
We One Kerala