കണ്ണൂർ:കുറച്ചുനാളത്തേക്ക് ഉപയോഗിക്കാനായി നൽകിയ വാച്ച് തിരികെ ചോദിച്ചപ്പോൾ യുവാവ് മൂക്കിന്റെ പാലമിടിച്ച് തകർത്തു.സംഭവത്തിൽ ഇരിക്കൂർ സ്വദേശി മുഹമ്മദ് ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ റിയാസിനെയാണ് ഇയാൾ ആക്രമിച്ചത്.ഇരിക്കൂർ പാമ്പുരുത്തി സ്വദേശി മുഹമ്മദ് ഹുസൈനും നിടുവളളൂരിലെ റിയാസുംസുഹൃത്തുക്കളാണ്. മറ്റൊരു സുഹൃത്ത് റിയാസിന് സമ്മാനിച്ചതായിരുന്നു അയ്യായിരം രൂപയോളം വിലയുളള വാച്ച്. ഇത് കുറച്ചു ദിവസത്തേക്ക് ഉപയോഗിക്കാൻ ഹുസൈൻ വാങ്ങി. മാസം മൂന്ന് കഴിഞ്ഞിട്ടും പല തവണ ചോദിച്ചിട്ടും വാച്ച് ഹുസൈൻ തിരിച്ചുകൊടുത്തില്ല. ഒരു അടിപിടിക്കേസിന്‍റെ ഭാഗമായി കണ്ണൂർ കോടതിയിൽ ഹാജരായി മടങ്ങുമ്പോൾ വാച്ചിനെ ചൊല്ലി ഹുസൈനും റിയാസുംവാക്കേറ്റമുണ്ടായി.ഇരിക്കൂർ ടൗണിൽ വച്ചായിരുന്നു സംഭവം. ഇത് പിന്നീട് ഉന്തിലും തളളിലുമെത്തി. ഒടുവിൽ കയ്യിലിടുന്ന സ്റ്റീൽ വള കൊണ്ട് ഹുസൈൻ മൂക്കിന് ഇടിച്ചെന്നാണ്റിയാസിന്‍റെ പരാതി. മൂക്കിന്റെ പാലംതകർന്നറിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തി. പിന്നാലെ റിയാസ് ഇരിക്കൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് ഹുസൈനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Thursday 9 November 2023
Home
Unlabelled
വിലകൂടിയ വാച്ച് ഉപയോഗിക്കാൻകൊടുത്തു, തിരികെ ചോദിച്ചപ്പോൾ മൂക്കിന്റെ പാലമിടിച്ച് തകർത്തു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ
വിലകൂടിയ വാച്ച് ഉപയോഗിക്കാൻകൊടുത്തു, തിരികെ ചോദിച്ചപ്പോൾ മൂക്കിന്റെ പാലമിടിച്ച് തകർത്തു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

About We One Kerala
We One Kerala