ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും തുറന്ന ക്ഷണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ആരു വന്നാലും സ്വീകരിക്കുമെന്നും പുരോഗമന നിലപാടുകൾ അംഗീകരിക്കുമെന്നും ഇപി ജയരാജൻ പ്രതികരിച്ചു. കോൺഗ്രസിന്റെ നിലനിൽപ് കേരളത്തിൽ അപകടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കോൺഗ്രസിനോടൊപ്പം നിൽക്കുന്ന പലകക്ഷികളും വേർപിരിയാനുള്ള നിലയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു.മുന്നോട്ടുവരാൻ താത്പര്യമുള്ളവരെയെല്ലാം എൽഡിഎഫ് ചേർത്തുനിർത്തുമെന്ന് ഇപി ജയരാൻ വ്യക്തമാക്കി. അതേസമയം മന്ത്രിസഭാ പുനഃസംഘടനാ നവകേരള സദസിന് ശേഷമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. എല്ലാവരും കൂടി ചേർന്ന് ചർച്ച ചെയ്ത് ഏകകണ്ഠമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കോൺഗ്രസിന്റെ നിലപാട് വെളിച്ചത്തുവന്നു. അതുകൊണ്ടാണ് ആര്യാടൻ ഷൗക്കത്തിനെ അച്ചടക്ക സമിതിക്ക് മുൻപാകെ വിളിപ്പിച്ചത്. കോൺഗ്രസ് ഇസ്രയേലിനെ ന്യായീകരിക്കുകയാണ്. കോൺഗ്രസിന്റെ രാഷ്ട്രീയത്തിന് വ്യക്തതയില്ലെന്നും നേതാക്കൾ നിരാശവാദികളായി മാറിയെന്നും ഇപി ജയരാജൻ വിമർശിച്ചു. കോൺഗ്രസ് നേതാക്കൾ പോലും സർക്കാരിനെക്കുറിച്ച് നല്ലത് പറയുന്നു. ഇത് സർക്കാരിന്റെ നയത്തിനുള്ള അംഗീകാരം കൂടിയാണെന്ന് ഇപി ജയരാജൻ പറഞ്ഞു.
Monday, 6 November 2023
Home
Unlabelled
ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും എൽഡിഎഫിലേക്ക് തുറന്ന ക്ഷണവുമായി ഇ പി ജയരാജൻ
ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും എൽഡിഎഫിലേക്ക് തുറന്ന ക്ഷണവുമായി ഇ പി ജയരാജൻ
About We One Kerala
We One Kerala