കോഴിക്കോട് : തൊട്ടിൽപ്പാലത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപ്പിടിച്ചു . ബാംഗ്ലൂരൂവിൽ നിന്ന് വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത് . ഇന്ന് രാവിലെ 6 :45 ഓടുകൂടിയാണ് അപകടമുണ്ടായത് . ബസിന്റെ പിൻഭാഗത്തെ ടയറിൽ നിന്ന് പുക ഉയരുകയായിരുന്നു . ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം .പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ നാട്ടുകാർ ഇടപെടുകയും വാഹനം നിർത്തിപ്പിക്കുകയും ചെയ്തു . നാട്ടുകാരും നാദാപുരത്ത് നിന്ന് വന്ന ഫയർഫോഴ്‌സ് സംഘവും ചേർന്ന് തീ അണക്കുകയായിരുന്നു . ഇന്ധന ടാങ്കിനോട് ചേർന്നുള്ള ഭാഗത്ത് നിന്നാണ് പുക ഉയർന്നത് .