വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലെന്ന് സൂചന. ഒരു വനിതയും ഒരു പുരുഷനുമാണ് പിടിയിലായതെന്നാണ് സൂചന. മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് വിവരംവനമേഖലയില്‍ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. ഇന്ന് തണ്ടർ ബോൾട്ടിന്റെ സഹായത്തോടെ വനമേഖല കേന്ദ്രീകരിച്ച് തെരച്ചിൽ നടന്നുവരികയായിരുന്നു. ഇതിനിടെയിലാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്മാവോയിസ്റ്റുകൾക്ക് സഹായം നല്കിവന്നിരുന്ന അനീഷ് ബാബുവെന്ന തമ്പി പിടിയിലായിരുന്നു. ഇതിനുപിന്നാലെയാണ് മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ആക്രമണം ഉണ്ടായിരിക്കുന്നത്. വെടിവെപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
Tuesday 7 November 2023
Home
Unlabelled
വയനാട് മാവോയിസ്റ്റ്-പൊലീസ് വെടിവെപ്പ്; രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലെന്ന് സൂചന
വയനാട് മാവോയിസ്റ്റ്-പൊലീസ് വെടിവെപ്പ്; രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലെന്ന് സൂചന
About We One Kerala
We One Kerala