ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം,സ്കൂളുകള്‍ക്ക് ശൈത്യകാലാവധി നേരത്തെയാക്കി,നാളെ മുതല്‍ പത്ത് ദിവസം ക്ളാസില്ല - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday, 8 November 2023

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം,സ്കൂളുകള്‍ക്ക് ശൈത്യകാലാവധി നേരത്തെയാക്കി,നാളെ മുതല്‍ പത്ത് ദിവസം ക്ളാസില്ല



 ദില്ലി:ദില്ലിയിൽ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലേക്ക്. അനുവദനീയമായതിന്‍റെ   മൂന്നിരട്ടിയായി മലിനീകരണ തോത് ഉയർന്നു. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക്  ശൈത്യകാലാവധി നേരത്തെ പ്രഖ്യാപിച്ചു. നാളെ മുതല്‍ നവംബർ പതിനെട്ട് വരെയാണ് അവധി പ്രഖ്യാപിച്ചത് .ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുപ്രീം കോടതിക്ക് കൈമാറുമെന്ന്  ദില്ലി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായി അറിയിച്ചു.വാഹന നിയന്ത്രണം ശാസ്ത്രീയമല്ലെന്ന  സുപ്രീംകോടതി വിമർശനത്തിനു പിന്നാലെ ചേർന്ന യോഗത്തിലാണ് തീരുമാനം .ദില്ലിയിലെ മുഴുവൻ സ്മോഗ് ടവറുകളും പ്രവർത്തനക്ഷമമാക്കും

തീയിടൽ നിയന്ത്രിക്കാൻ 611 സ്വാഡുകള് രൂപീകരിക്കും.അയൽ സംസ്ഥാനങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിയന്ത്രിക്കാൻ സുപ്രീം കോടതി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Post Top Ad