വ്യാജവാര്‍ത്ത നല്‍കിയതിന് ദേശാഭിമാനി മാപ്പ് പറയേണ്ടത് കോടതിയിലാണെന്ന് മറിയക്കുട്ടി. ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെട്ട് ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയാണ് ദേശാഭിമാനി നല്‍കിയത്. വ്യാജമാണെന്ന് തെളിഞ്ഞതോടെ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കേസില്‍ നിന്ന് പിന്നോട്ടില്ലെന്നും കോടതിയില്‍ പോകുമെന്നും മറിയക്കുട്ടി പ്രതികരിച്ചു.ഒരന്വേഷണവും നടത്താതെയാണ് തന്നെക്കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കിയത്. ഭിക്ഷ യാചിച്ച ശേഷം സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മറിയക്കുട്ടി പറഞ്ഞു.മറിയക്കുട്ടിക്കെതിരായ വ്യാജവാര്‍ത്ത തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയും മകള്‍ പ്രിന്‍സി വിദേശത്തുമെന്നായിരുന്നു വാര്‍ത്ത. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം വ്യാപകമായത്.
Wednesday 15 November 2023
Home
Unlabelled
ദേശാഭിമാനി മാപ്പ് പറയേണ്ടത് കോടതിയില്‍; കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന് മറിയക്കുട്ടി
ദേശാഭിമാനി മാപ്പ് പറയേണ്ടത് കോടതിയില്‍; കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന് മറിയക്കുട്ടി

About We One Kerala
We One Kerala