മോദിയുടെ മണി പവറിൽ ചുരുക്കം ചില മാധ്യമപ്രവർത്തകർ മാത്രമേ വീഴാതിരുന്നിട്ടുള്ളൂ എന്ന് മുൻ കാരവാൻ മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് ജോസ്. അമേരിക്കയിൽ നടന്ന അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിൽ വച്ചാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്2013 – 2014 കാലഘട്ടത്തിൽ ദേശീയ തലത്തിൽ മാധ്യമങ്ങൾ തമ്മിൽ വലിയ മത്സരമുണ്ടായിരുന്നു. ഒരു വാർത്ത ഏതെങ്കിലും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്താൽ ആ വാർത്തയുടെ തുടർന്നുള്ള പുരോഗതികൾ വാർത്തയാക്കുന്നതിന് മറ്റ് മാധ്യമങ്ങൾ വളരെ പ്രാധാന്യം നൽകിയിരുന്നു.ആ കാലഘട്ടത്തിന് ശേഷം ഏത് രാഷ്ട്രീയ പാർട്ടി ആണോ കൂടുതൽ പണം ചെലവഴിക്കുന്നത് അവർക്കനുസൃതമായി മാധ്യമങ്ങൾ മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കൂടാതെ പല മാധ്യമ എഡിറ്റർ സ്ഥാനങ്ങളിൽ നിന്നും ആളുകളെ മാറ്റുന്ന സാഹചര്യവും ഉണ്ടായി. ആ കാലഘട്ടത്തിൽ വളരെ ചുരുക്കം ചില എഡിറ്റേഴ്സ് മാത്രമേ മോദിയുടെ മണി പവറിൽ വീഴാതിരുന്നിട്ടുള്ളൂ- വിനോദ് ജോസ് കൂട്ടിച്ചേർത്തു.
Monday 6 November 2023
Home
Unlabelled
അന്ന് വളരെ ചുരുക്കം എഡിറ്റേഴ്സ് മാത്രമേ മോദിയുടെ മണി പവറിൽ വീഴാതിരുന്നിട്ടുള്ളൂ’; കാരവാൻ മാഗസിൻ മുൻ എഡിറ്റർ വിനോദ് ജോസ്
അന്ന് വളരെ ചുരുക്കം എഡിറ്റേഴ്സ് മാത്രമേ മോദിയുടെ മണി പവറിൽ വീഴാതിരുന്നിട്ടുള്ളൂ’; കാരവാൻ മാഗസിൻ മുൻ എഡിറ്റർ വിനോദ് ജോസ്
About We One Kerala
We One Kerala