ഛത്തീസ്ഗഢ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അദാനി വിഷയം ഉയർത്തി പ്രിയങ്കാ ഗാന്ധി. രാഷ്ട്രത്തിന്റെ സമ്പത്ത് ചില വ്യവസായികൾക്ക് മാത്രം നൽകുന്നു. അദാനിയും അംബാനിയും രാജ്യത്തിനുവേണ്ടി എന്താണ് ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധിയുടെ വിമർശനം. ഇന്നലെ മാത്രം മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. വികസനവിരുദ്ധ സർക്കാർ ആണ് തെലങ്കാന ഭരിക്കുന്നതെന്ന് ഹൈദരാബാദ് നടത്തിയ റാലിയിൽ മോദി പറഞ്ഞു.തെലങ്കാനയിൽ 12 സ്ഥാനാർത്ഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലെ 20 മണ്ഡലങ്ങളിലും മിസോറാമിലും മികച്ച പോളിങ്ങാണ് രേഖപെടുത്തിയത്.