ക്രിപ്റ്റോ കറൻസി മാതൃകയിൽ ബീറ്റ്കോയിൻ പണം നിക്ഷേപിച്ച കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയുടെ ഒന്നര കോടി രൂപ തട്ടിയെടുത്ത രണ്ട് ആന്ധ്രാ സ്വദേശികൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തു.കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശി ജാബിർ മൻസിലിൽ എം. അബ്ദുൾ റഹ്മാൻ്റെ മകൻ ഖാലിദിൻ്റെ (45) പരാതിയിലാണ് ആന്ധ്ര ഹൈദരാബാദ് കൃഷ്ണ ജില്ല പെടന മണ്ഡൽ സ്വദേശി ഹരി എന്ന ഹരി വെങ്കിട്ട ഗോപാല റാവു, ഹൈദരബാദ് ബോറബന്ദ സ്വദേശി ഉദയ് എന്ന വരപ്രസാദ് അകല (47) എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
അബുദാബിയിൽ ബിസിനസ് ചെയ്യുന്ന പരാതിക്കാരനെ ബീറ്റ്കോയിൻ വിതരണക്കാരനാണെന്ന് പരിചയപ്പെടുത്തി ഒന്നാം പ്രതിയായ ഹരിയാണ് യു.എ.ഇ ദിർഹമായ6,40,000 ( 1.5 കോടി) രൂപ രണ്ടാം പ്രതിക്ക് ബേങ്ക് ഐ ഡി വഴി പണം കൈമാറിയത്.കാഞ്ഞങ്ങാട്ടെ എച്ച്.ഡി എഫ്.സി ബേങ്ക് ഐ ഡി വഴിയാണ് പണം നൽകിയത്.ബിസിനസിൽ മുതലും പത്ത് ശതമാനം ലാഭ വിഹിതവും തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഒന്നര കോടി രൂപ വാങ്ങിയത്.പിന്നീട് കൊടുത്ത പണമോ ലാഭ വിഹിതമോ നൽകാതെ ഫോൺ സ്വിച്ച് ഓഫാക്കി ആൾമാറാട്ടം നടത്തി വഞ്ചിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി