നവകേരള സദസിൽ പ്രതിപക്ഷം പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി': മന്ത്രി അഹമ്മദ് ദേവർകോവിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 17 November 2023

നവകേരള സദസിൽ പ്രതിപക്ഷം പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി': മന്ത്രി അഹമ്മദ് ദേവർകോവിൽ

 


കാസർകോട്: നവകേരള സദസിൽ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. അവരുടെ വിയോജിപ്പ് തുറന്നു പ്രകടിപ്പിക്കാൻ ഉള്ള അവസരമായിരുന്നു. അവർ പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി  പറഞ്ഞു. വിവാദങ്ങൾക്കിടെ നവകേരള സദസ് ഇന്ന് കാസർകോഡ് നിന്നാരംഭിക്കും.നവകേരള സദസ്സിനുള്ള ഫണ്ട്‌ കണ്ടെത്തിയത് സ്പോൺസർഷിപ്പിലൂടെയാണ്. സർക്കാരിന്റെ പണം ചിലവഴിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് അവർ സ്വകാര്യ ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. കെ എസ് ആർ ടി സി യുടെ ബസ്സാണത്. നവകേരള സദസ്സ് കഴിഞ്ഞാൽ കെ എസ് ആർ ടി സി തന്നെ ആ ബസ് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഈ പരിപാടിയെ കുറിച്ചുള്ള വിമർശനം ഉന്നയിക്കാൻ ഉള്ള അവസരം പോലും പ്രതിപക്ഷ എം എൽ എ മാർ ഇല്ലാതാക്കിയിരിക്കുകയാണ്. പ്രതിപക്ഷ എം എൽ എമാരുടെ മണ്ഡലത്തിലും നടക്കുന്ന പരിപാടിയാണ്. മാറി നിൽക്കുന്ന എം എ എൽ മാർ ഇനിയെങ്കിലും ഇക്കാര്യം മനസിലാക്കി സദസ്സിൽ പങ്കെടുക്കണം. ഉമ്മൻ‌ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടി ആൾക്കൂട്ടം കാരണം ലക്ഷ്യം കണ്ടില്ല. എന്നാൽ നവകേരള സദസ്സ് ശാസ്ത്രീയമായാണ് സംഘടിപ്പിക്കുന്നതെന്നും ദേവർകോവിൽ പറഞ്ഞു.

we one kerala

sj


Post Top Ad