രംഗങ്ങൾ. തങ്ങളെ കുടിയിറക്കരുതെന്ന് ആവശ്യപ്പെട്ട് വയോധിക മന്ത്രി പി.പ്രസാദിന്റെ കാലിൽ വീണ് കരഞ്ഞു. വയോധികയുടെ സങ്കടം കേട്ട് കണ്ണ് നിറഞ്ഞൊഴുകി മന്ത്രി. മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് നടക്കുന്നതിന് തൊട്ടടുത്താണ് കൃഷി മന്ത്രി പി പ്രസാദിന്റെ വീട്. മറ്റപ്പള്ളി മല ഈ നാടിന്റെ വികാരമാണെന്ന് മന്ത്രി പറഞ്ഞു. കേവലമായ വൈകാരിക പ്രശ്‌നമല്ല അവരുടെ ജീവൽ പ്രശ്‌നമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങൾ ഉന്നയിക്കുന്ന ഏതു ന്യായമായ ആശങ്കയേയും സർക്കാർ ഗൗരവത്തോടെ കാണും. ന്യായമായ കാര്യങ്ങൾ പരിഗണിച്ച് മാത്രമേ സർക്കാർ തീരുമാനമെടുക്കൂവെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതുകൊണ്ട് കോടതിയുടെ കൂടി ശ്രദ്ധയിൽപ്പെടുത്തി ഇടപെടുമെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കി.