കണ്ണൂർ: നവകേരള സദസ്സിന്റെ ഭാഗമായി ധര്‍മ്മടം മണ്ഡലത്തില്‍ ഫ്‌ളാഷ്‌മോബ് പര്യടനം ആരംഭിച്ചു. ബ്രണ്ണന്‍ കോളേജില്‍ നിന്നാരംഭിച്ച പര്യടനം കണ്ണൂര്‍ സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ എ സാബു ഫ്‌ളാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ചന്ദ്രന്‍ കല്ലാട്ട്, നവകേരള സദസ്സ് ജനറല്‍ കണ്‍വീനര്‍ ഡോ. എം സുര്‍ജിത്, പ്രചാരണ സബ് കമ്മിറ്റി ചെയര്‍മാന്‍ ടി സുധീര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ സി ബാബുരാജ്, വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ കെ താരാനാഥ്, അസി. പ്രൊഫസര്‍ പി വി ഷിബു എന്നിവര്‍ സംസാരിച്ചു.ബ്രണ്ണന്‍ കോളേജിലെയും പാലയാട് ലീഗല്‍ സ്റ്റഡി സെന്ററിലെയും 17 ഓളം വിദ്യാര്‍ഥികളാണ് ഫ്ളാഷ് മോബ് സംഘത്തിലുള്ളത്. രണ്ടു ദിവസങ്ങളിലായി മണ്ഡലത്തിലെ 18 കേന്ദ്രങ്ങളില്‍ അവതരിപ്പിക്കുന്ന ഫ്ളാഷ് മോബ് ശനിയാഴ്ച അണ്ടല്ലൂര്‍ കാവ് പരിസരത്ത് സമാപിക്കും.