കളമശ്ശേരി സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. മലയാറ്റൂർ സ്വദേശി പ്രവീൺ (24) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.സ്ഫോടനത്തിൽ പരുക്കേറ്റ് നേരത്തെ മരിച്ച സാലിയുടെ മകനും പന്ത്രണ്ടു വയസുകാരിയായ ലിബിനയുടെ സഹോദരനുമാണ് പ്രവീൺ. സ്ഫോടനം നടന്ന ശേഷം അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രവീൺ. സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന്റെ ശരീരത്തിലേക്ക് തീ പടർന്നത്.പ്രവീണിന്റെ സഹോദരൻ രാഹുലിനും സ്‌ഫോടനത്തിൽ പരുക്കേറ്റിരുന്നു. സാലിയും മക്കളായ ലിബ്ന, പ്രവീൺ, രാഹുൽ എന്നിവർ ഒന്നിച്ചാണ് കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. സ്വകാര്യ കപ്പലിൽ ജീവനക്കാരനായിരുന്നു പ്രവീൺ.
Thursday 16 November 2023
Home
Unlabelled
കളമശ്ശേരി സ്ഫോടനം; ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു
കളമശ്ശേരി സ്ഫോടനം; ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു
About We One Kerala
We One Kerala