ഇരിട്ടി : ഇരിട്ടി ഫൈൻ ആർട്‌സ് സൊ സൈറ്റി സംഘടിപ്പിക്കുന്ന സെബാസ്റ്റ്യൻ കക്കട്ടിൽ സ്മാരക പ്രഥമ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം 21 മുതൽ 26 വരെ മാടത്തിൽ ഇഫാസ് ഓഡിറ്റോറിയത്തിൽ. ഇന്ന് വൈകിട്ട് ഏഴിന് പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യും. സിനിമാ താരം കെ യു മനോജ്, സിനിമാ നിർമാതാവ് സജയ് സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും. തിരുവനന്തപുരം അജന്ത തിയറ്റേ ഴ്‌സിന്റെ 'മൊഴി'യാണ് നാടകം. 22ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ 'ഇടം'. 23 ന് തിരുവനന്തപുരം സൗപർണികയുടെ 'മണികർ ണിക'. 24 ന് കോഴിക്കോട് സങ്കീ ർത്തനയുടെ 'ചിറക്, 25 ന് വടകര കാഴ്ച കമ്യൂണിക്കേഷൻസി ൻ്റെ 'ശിഷ്‌ടം' എന്നീ നാടകങ്ങൾ അരങ്ങേറും . 26ന് വൈകിട്ട് ആറി ന് സമാപന സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാട നം ചെയ്യും.
നാടക സംവിധായകൻ പയ്യന്നൂർ മുരളി അവാർഡുകൾ നൽകും. സംസ്ഥാന ചലചിത്ര അവാ ർഡ് നേടിയ മാസ്റ്റർ ഡാവിഞ്ചിയെ അനുമോദിക്കും. ചലച്ചിത്ര സംവിധായകൻ അനുരാജ് മനോഹർ, നാടക രചയിതാവ് കെ സി ജോർജ് കട്ടപ്പന, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമൽ, നാടക സംവിധായകൻ ജിനോ ജോസഫ് എന്നിവർ സംസാരിക്കും. രാത്രി 8.30ന് കോഴിക്കോട് രംഗ ഭാഷയുടെ മൂക്കുത്തി നാടകം അരങ്ങേറും.
മികച്ച നാടകത്തിന് സെബാ സ്റ്റ്യൻ കക്കട്ടിൽ സ്മാരക പുരസ്കാ രവും 2,0000 രൂപയും രണ്ടാമ ത്തെ നാടകത്തിന് ദാമോദരൻ അഴിക്കോട് സ്മാരക പുരസ്കാര വും 15,000 രൂപയും സമ്മാനിക്കും മികച്ച രചനക്ക് സി ആർ മനോജ് സ്മാരക അവാർഡ്, സം വിധായകന് അശോകൻ കുതി രൂർ സ്മാരക അവാർഡ്, നടന് പ്രമോദ് ചാല സ്മാരക അവാർ ഡ്, നടിക്ക് കോഴിക്കോട് ശാന്ത ദേവി സ്മാരക പുരസ്കാരം, രംഗപ ടത്തിന് ചന്ദ്രൻ ഗാന്ധാര സ്മാരക പുരസ്കാരം എന്നിവ നൽകും. രാ ത്രി ഏഴിന് നാടകം തുടങ്ങും. എം കെ മുകുന്ദൻ, ജീവൻ സാജ്, ജോയ് തോമസ്, പി അബൂബ ക്കർ, സന്തോഷ് കോയിറ്റി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
we one kerala
sj