നവകേരള സദസ് നാളത്തെ കേരളത്തിന്‌, ധൂർത്ത് എന്നത് കുപ്രചാരണം; മുഹമ്മദ്‌ റിയാസ്. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 November 2023

നവകേരള സദസ് നാളത്തെ കേരളത്തിന്‌, ധൂർത്ത് എന്നത് കുപ്രചാരണം; മുഹമ്മദ്‌ റിയാസ്.



 നവകേരള സദസ്സ് നാളത്തെ കേരളത്തിനാണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്. ധൂർത്ത് എന്നത് കുപ്രചാരണമാണ്. ലോകത്ത് ആദ്യമായി മന്ത്രിസഭയാകെ ഓരോ മണ്ഡലത്തിലും എത്തുന്ന പരിപാടിയാണ്. ജനങ്ങളിലേക്ക് ഇറങ്ങാൻ ആവശ്യമായ പണം ചിലവഴിക്കണം. വലിയ റിസൾട്ട് ഭാവി കേരളത്തിനായി ഉണ്ടാകും. പ്രതിപക്ഷം കുപ്രചാരണം നിർത്തി നല്ലതിനെ അഭിനന്ദിക്കാൻ തയ്യാറാകണമെന്നും

നല്ലതിനെ നല്ലതെന്ന് പറഞ്ഞാൽ പ്രതിപക്ഷത്തിനു പോസറ്റീവ് ആകുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് വഴി തിരിവാകുമെന്നും കേരള ടൂറിസത്തിൽ നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം 18നു മഞ്ചേശ്വരം മണ്ഡലത്തിലാണ് നവകേരള സദസ്സ് തുടങ്ങുക. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്തു സമാപിക്കും. ജില്ലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

നവകേരള സദസ്സ് കഴിയുന്നതു വരെയുള്ള മന്ത്രിസഭാ യോഗങ്ങൾ മറ്റു ജില്ലകളിലാണു ചേരുക. ഈ മാസം 22നു തലശ്ശേരിയിലും 28നു വള്ളിക്കുന്നിലും ഡിസംബർ ആറിനു തൃശൂരിലും 12നു പീരുമേട്ടിലും 20നു കൊല്ലത്തുമാണ് മന്ത്രിസഭാ യോഗങ്ങൾ.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മണ്ഡലങ്ങളിൽ നേരിട്ടെത്തുന്ന നവകേരള സദസ്സിനു ജില്ലകളിൽ ഇതുവരെ നടത്തിയ തയാറെടുപ്പ് മന്ത്രിസഭായോഗം അവലോകനം ചെയ്തിരുന്നു. എല്ലാ മന്ത്രിമാരും നിർബന്ധമായും എല്ലാ യോഗങ്ങളിലും പങ്കെടുക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.


Post Top Ad