എട്ടാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ദേശീയ ഔഷധസസ്യ ബോർഡ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മയ്യിൽ ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നവംബർ 10 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മയ്യിൽ ഇടൂഴി ആയുർവേദ ആശുപത്രി ധന്വന്തരി ഓഡിറ്റോറിയത്തിൽ വച്ച് ഔഷധസസ്യ സെമിനാർ സംഘടിപ്പിക്കുന്നു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്യൂട്ടിലെ ഔഷധസസ്യ ഗവേഷകർ ക്ലാസുകൾക്ക് നേതൃത്വം നൽകും. പ്രവേശനം സൗജന്യമായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. ഫോൺ 9744209877.