ഏകദിന ലോകകപ്പ് കലാശപ്പോരില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. മൂന്നാം കിരീടം മോഹിച്ച് ഇന്ത്യയിറങ്ങുമ്പോള്‍ ആറാം കിരീടം ലക്ഷ്യമിട്ടാണ് ഓസീസിന്റെ വരവ്. എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഓസ്ട്രേലിയ നേരിടാന്‍ ഫൈനലിലിറങ്ങുന്നത്. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ തുടങ്ങിയതും.
WE ONE KERALA
NM