സ്‌കൂൾ യൂണിഫോമുമിട്ട് ലൈസൻസും ഹെൽമറ്റുമില്ലാതെ ട്രിപ്പിൾസിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടന - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 11 November 2023

സ്‌കൂൾ യൂണിഫോമുമിട്ട് ലൈസൻസും ഹെൽമറ്റുമില്ലാതെ ട്രിപ്പിൾസിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടന

മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ സ്വന്തം ജീവിതം സംരക്ഷിക്കാനാണ് എന്ന് ബോധ്യമില്ലാത്ത ഒരു പറ്റം ന്യൂജൻ കുട്ടികളുണ്ട്. മൂന്ന് പേരെയും വെച്ച് ലൈസൻസും ഹെൽമറ്റുമിലാതെ റോഡിൽ ഇവർ കാണിക്കുന്ന അഭ്യാസപ്രകടനങ്ങൾ നിരന്തരമായ തലവേദനയാണ് സൃഷ്ടിക്കുന്നത്.കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, ചാത്തമംഗലം തുടങ്ങിയ മലയോരമേഖലയിലെ മിക്ക സ്‌കൂളുകളിലും കലാലയങ്ങളിലും ലൈസന്‍സില്ലാതെ വാഹനങ്ങളുമായെത്തുന്ന വിദ്യാര്‍ഥികൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.എസ്.എസ്.എല്‍.സി.ക്കും പ്ലസ് ടുവിനും പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാര്‍ സ്‌കൂള്‍ യൂണിഫോമിലും അല്ലാതെയും നിരത്തിലൂടെ വാഹനങ്ങളില്‍ ചീറിപ്പായുന്നത് മേഖലയില്‍ പതിവുകാഴ്ചയാണെന്നാണ് നാട്ടുകാരും മറ്റും ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നുമുണ്ട്. ബൈക്കുകളും സ്‌കൂട്ടറുകളുമാണ് കുട്ടികള്‍ക്ക് യാത്ര ചെയ്യാൻ ഏറെ പ്രിയം. എന്നാൽ തങ്ങൾ യാത്ര ചെയ്യുന്നത് വെറും രണ്ട് ചക്രം മാത്രമുള്ള ഒരു വാഹനത്തിലാണ് എന്ന ധാരണ ഇവർക്കില്ല. മൂന്നും നാലുംപേരെ കയറ്റി ഹെല്‍മറ്റില്ലാതെ അതിവേഗത്തില്‍ കുതിക്കുന്ന ഇവര്‍ മറ്റു യാത്രികര്‍ക്കും ഭീഷണിയാണ്. കലാലയവിദ്യാര്‍ഥികള്‍ക്കിടയിലും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ കുറവില്ല.വിലകൂടിയ സൂപ്പര്‍ ബൈക്കുകളിലാണ് പല കുട്ടികളുടെയും കുതിപ്പ്. ഹെല്‍മെറ്റ് ധരിക്കാൻ ഇഷ്ടമില്ലാത്ത ഇവർ നിയമലംഘനങ്ങളുടെ ഒരു നീണ്ട നിര തന്നെ യാത്രയിലുടനീളം സൃഷ്ടിക്കും. ഒട്ടേറെ ജീവന്‍ പൊലിഞ്ഞിട്ടും സാരമായി പരിക്കേറ്റ അപകടങ്ങളുണ്ടായിട്ടും വീണ്ടും ഇത്തരം സമീപനങ്ങൾ കുട്ടികൾ തുടരുന്നതാണ് ഗുരുതര പ്രശ്നം. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് പൊലീസും മോട്ടോർ വാഹനവകുപ്പും തീരുമാനിച്ചിരിക്കുന്നത്.

WE ONE KERA


LA

NM

Post Top Ad