ആര്യാടൻ ഷൗക്കത്തിന് പരോക്ഷമായി താക്കീത് നൽകി കെപിസിസി അധ്യക്ഷം കെ സുധാകരൻ. കഷ്ടപ്പെട്ടും സഹിച്ചും ആരും കോൺഗ്രസ്സിൽ തുടരേണ്ടതില്ലെന്നാണ് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്.’ പലരും പാർട്ടി വിട്ട് പുറത്ത് പോയിട്ടുണ്ട്, പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചാൽ പിന്നെ അവർ എങ്ങോട്ടു പോകുന്നു എന്നത് ഒരു പ്രശ്‌നമല്ല’; അദ്ദേഹം തുറന്നടിച്ചു. കോൺഗ്രസ്സിൽ അച്ചടക്കം വളരെ പ്രധാനമാണെന്നും ആര്യാടൻ വിഷയത്തിൽ വിശദമായ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം കോൺഗ്രസ്സ് വിട്ട് പോകാനാണ് തീരുമാനമെങ്കിൽ ആര്യാടൻ ഷൗക്കത്തിനെ എതിർക്കില്ലെന്നും . കോൺഗ്രസ്സിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കും. ലീഗും കോൺഗ്രസ്സുമായി നിലവിൽ യാതൊരു പ്രശ്നവുമില്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.എന്നാൽ കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് അത്രവേഗം പോകാൻ കഴിയില്ലെന്ന നിലപാടാണ് ആര്യാടൻ ഷൗക്കത്തിനുള്ളത്. പാർട്ടിയുടെ തീരുമാനം വേഗത്തിൽ വേണം. അത് നീട്ടിക്കൊണ്ട് പോകരുത്. താൻ തെറ്റ് ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കെപിസിസി അച്ചടക്ക സമിതി യോഗത്തിൽ ആര്യാടൻ ഷൗക്കത്ത് വിശദമായി കാര്യങ്ങൾ പറഞ്ഞുവെന്നും കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Tuesday 7 November 2023
Home
. NEWS kerala
ആര്യാടൻ ഷൗക്കത്തിന് കെപിസിസിയുടെ പരോക്ഷതാക്കീത്; സഹിച്ചുകൊണ്ട് ആരും കോൺഗ്രസ്സിൽ തുടരേണ്ടെന്ന് കെ സുധാകരൻ.