സ്വകാര്യ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുക പ്രധാനമാണ് : മന്ത്രി മുഹമ്മദ് റിയാസ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 November 2023

സ്വകാര്യ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുക പ്രധാനമാണ് : മന്ത്രി മുഹമ്മദ് റിയാസ്


തിരുവനന്തപുരം: സ്വകാര്യ നിക്ഷേപകർക്ക്  ആത്മവിശ്വാസം നൽകുക എന്നത് പ്രധാനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.’നിക്ഷേപകർ കേരളത്തിലേക്ക് വരൂ, ടൂറിസം മേഖല ഭദ്രമാണ്, ഭാവിയാണ്,എല്ലാ സാധ്യതയുമാണ് നിങ്ങൾക്ക് നിക്ഷേപിക്കാം’ എന്ന ആഹ്വാനമാണ് ഇൻവെസ്റ്റെർസ് മീറ്റ് 2023 നൽകുന്നത് എന്നും മന്ത്രി പറഞ്ഞു. ആത്മവിശ്വാസം നൽകുക, നിക്ഷേപകർക്ക് എല്ലാവിധ സൗകര്യവും നൽകുക എന്നതാണ് മീറ്റ് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പുമായി ചേർന്ന് കൊണ്ട് ‘ഡെസ്റ്റിനേഷൻ ചാലഞ്ചി’നായി ടൂറിസം വകുപ്പ് ഒരു നിശ്ചിത തുക അനുവദിച്ചിട്ടുണ്ട് എന്നും പുതിയ തലമുറയുടെ കൈകളിൽ ടൂറിസം ഏൽപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. യുവാക്കൾക്ക് വിനോദസഞ്ചാര മേഖലയിൽ ഇടപെടാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കലാണ് ഈ മീറ്റിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ടൂറിസം മേഖലയിലും സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള എല്ലാ സൗകര്യവും ഇവിടെ ഉണ്ടായി. സംരംഭകരെ കൂടുതലായി ആകർഷിക്കുക എന്നതും ഇൻവെസ്റ്റെർസ് മീറ്റ് ലക്ഷ്യമിടുന്നു. ടൂറിസം മേഖലയുടെ ഭാവി മുന്നിൽ കണ്ടുള്ള ചുവടുവെയ്പ്പാണിത്. ഇന്‍വെസ്റ്റേഴ്സ് മീറ്റ് ഇന്ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മീറ്റ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർ പങ്കെടുക്കുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റ് ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായിട്ടുള്ളതാണ്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ മന്ത്രി കെ.രാജന്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി, ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, കെടിഡിസി എം ഡി ശിഖ സുരേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുക്കും.




Post Top Ad